Saturday, January 31, 2009

എന്റെ എല്ലാ കലാലയ സുഹൃത്തുക്കള്‍ക്കും വേണ്ടി ഇതു സമര്‍‌പ്പിക്കുന്നു......










കലാലയ സ്മരണകള്‍‌

ഒരു തുടി കൊട്ടിന്റെ താളത്തില്‍‌ നമ്മള്‍
മതി മറന്നാടിയ നാളുകള്‍‌ ഓര്‍‌ക്കവേ

ഒരു മാത്ര കൂടിയൊന്നൊരുമിച്ചു കൂടുവാന്‍‌
ഇന്നെനിക്കുണ്ടൊരു മോഹം

ഒരേ താളത്തിലൊരു രാഗത്തില്‍‌ നാം
ഒന്നായ് പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നു ഞാന്‍‌

കയ്യുകള്‍‌ കോര്‍‌ത്തു നാം നടന്നോരാ
കായലോരങ്ങളും പാതയോരങ്ങളും

സ്നേഹ വസന്തങ്ങള്‍ ശിശിരങ്ങളും
ഹേമന്തങ്ങളും ഒടുവില്‍ ഗ്രീഷ്മവുമായി

തീര്‍ഥ യാത്രകളും പൊട്ടിച്ചിരികളും
സൗഹൃദ പാരകളും പിന്നെ പലതും

പുഞ്ചിരിയോടോര്‍‌ക്കുന്നു ഞാന്‍‌
ഇന്നവയെല്ലാം ഒരിക്കല്‍ക്കൂടി

മറക്കില്ലവയെന്നുമെന്‍ സിരകളില്‍ രക്തം
ചുവപ്പാണെന്നാ നാള്‍‌ വരെ

കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം

കാണുന്നൂ മനക്കാമ്പില്‍‌ വീണ്ടും
നമ്മളെയൊക്കെ വിദൂരതയില്‍

തിരികെ വരില്ലാനാളുകളെന്നാലും
മോഹിക്കുന്നൂ ഞാനവക്കായ് വൃഥാ.........


എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍

11 comments:

ശ്രീഇടമൺ said...

സ്മരണകള്‍ ഉണര്‍ത്തുന്ന നല്ല വരികള്‍..
തുടരുക...

സസ്നേഹം...

വിജയലക്ഷ്മി said...

Nallakavitha..varikaliloode nalla kazhinjakaalam unarthhunna ormathhilakkangal...aashamsakal!

Unknown said...

Nostalgic feelings..Memories..
Have a suggestion for you too.. pls record the poem and podcast it..

Anonymous said...

പ്രിയ കൂട്ടുകാരി......
കലാലയ ജീവിതത്തിന്റെ മധുരം മായ്ക്കുന്ന മനസ്സുകള്‍ വളരെ അപൂര്‍വ്വമാണ് ..എങ്ങുനിന്നൊക്കെയോ ചേക്കേറി ഒടൂ വില്‍ മാര്‍ച്ചി ന്റെ ക്രൂരതയില്‍ വേര്‍പിരിയ്ന്ന നമ്മളെപ്പോലുള്ളവരെ.ഓര്‍മ്മിപ്പിക്കുന്ന നൊമ്പരം ചെറൂതൊന്നുമല്ല...ഇപ്പോഴും മഞ്ഞിന്റെ തണുപ്പിന് പറയാനുള്ളത് ഒരുപാട് തമാശകള്‍ പറഞ്ഞ് കലോത്സവത്തിന്റെ രസം നുണഞ് ....തണല്‍മരത്തിന്റെ ചോട്ടില്‍ പ്രണയസല്ലാപം നടത്തിയ ആ നല്ല നാളുകളേ കുറിച്ച് മാത്രമാണ്
എന്നും മറക്കാതിരിക്കാന്‍ ഓര്‍ക്കുക...വല്ലപ്പോഴും.

Sureshkumar Punjhayil said...

കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം - Kalam angineyanallo... Ashamsakal..!!!

പാവപ്പെട്ടവൻ said...

മധുരിക്കുന്ന,വേദനിക്കുന്ന ,സ്നിഗ്ദ്ധ വസന്തമേ
വീണ്ടും ഇതുവഴി വരു‌

കണ്ണനുണ്ണി said...

nostalgic ആയ വരികള്‍ ..നന്നായി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല വരികള്‍..

[ഇടക്കുള്ള ഈ വര - അതു വേണോ..അല്ല വേണ്ടേ..ന്താ..ആ :) ]

Harmonies said...

പ്രോത്സാഹനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും എല്ലാം നിറഞ്ഞ നന്ദി. സ്മരണകള്‍ ഊറി ഊറി വരുന്നു. ഇനിയും എഴുതണം എന്നുണ്ടു. 'Keyman' software ആണു ഞാന്‍ ഉപയോഗിക്കുന്നതു. അതില്‍ ഇനിയും പ്രാവിണ്യം നേടണം. ഇപ്പോഴും ‘ഹ്രുദയം’ എന്നേ എഴുതാന്‍ പറ്റുന്നുള്ളൂ. പോംവഴി പറഞ്ഞു തരാമോ ?

സസ്നേഹം
സുനിത

Rani Ajay said...

നന്നായിട്ടുണ്ട്....

Unknown said...

what is this dear friend ?
cant imagine you writing this.
good yaar.......
the pain of nostalgia.....
keep writing............

Followers