Wednesday, July 15, 2009
ശൈശവ സ്മരണകള്‍ബാല്യത്തേക്കാളും കൌമാരത്തേക്കാളും മാധുര്യം വഴിയും മുത്തശ്ശിയോടൊത്തുള്ള ശൈശവ സ്മരണകള്‍ !!

പുലര്‍കാലേയുണരേണ്ട, ജനല്‍ തള്ളിത്തുറന്നുവരും രശ്മികളേ പുല്‍കി പുഞ്ചിരിക്കാം വൃഥാ സ്വപ്നം കാണാം..

പാല്‍ തണുത്തു പോകുമെന്നടുക്കളയില്‍ നിന്നു മുത്തശ്ശി, ഞാനോ കോഴിക്കുഞ്ഞുങ്ങളുടെ പിറകേ മുറ്റത്തേക്കും..

കോരിയെടുത്തു മുത്തശ്ശി പല്ലും തേപ്പിച്ചു പൂണ്ടടക്കം പിടിച്ചു
പ്രാതലും കഴിപ്പിച്ചന്ന്...

സ്നേഹിതര്‍ക്കോ പഞ്ഞമുണ്ടോ! ആക്രി, അരയത്തി, മലക്കറിക്കാര്‍
‍അലക്കു, കൃഷി, ഈയം പൂശുകാര്‍ !

സ്ഥിരം യാചകര്‍ , വഴിപോക്കര്‍ , മുറ്റത്തേ ചെന്തെങ്ങിലെ ഓന്തും കാക്കക്കുഞ്ഞും എനിക്കു ഹാ...പഥ്യം

ചീര, വെണ്ട, വഴുതന, പാവയ്ക്കകള്‍ തോട്ടത്തില്‍ , നുള്ളിയെടുക്കാന്‍ മുത്തശ്ശിയോടുള്ള മത്സരവും ഗംഭീരം!

ആ നറുനെയ്യും ചീരത്തോരനും കരിമീനും ചേര്‍ത്തുരുട്ടി വായില്‍ത്തരും മുത്തശ്ശീ,... അതിനു മധുരമാണ്.....

ഉച്ചയുറക്കം വരാത്തയെന്നേ ചേര്‍ത്തു പിടിച്ചു കിടത്തിയുറക്കാന്‍ പ്രത്യേക പ്രാഗത്ഭ്യം പ്രകടിപ്പിക്കും മുത്തശ്ശീ..

നീട്ടിയ കാലില്‍ക്കിടന്നു ചേക്കേറും പക്ഷികളും പഞ്ഞി മരവും വെണ്മേഘങ്ങളും കണ്ടു ഒരു സ്വപ്ന ജീവിയായ്ത്തീര്‍ന്നു ഞാനും!!

വിരിച്ച പായില്‍ പഴം പാട്ടും പള്ളി പാട്ടും നാട്ടു കഥകളുമായി മുത്തശ്ശി...ഇളം കാറ്റില്‍ കളിപ്പാട്ടങ്ങളുമായി ഞാനും!

അക്ഷരമറിയും മുന്‍പേ ഹൃദിസ്ഥമാക്കിയ പ്രാര്‍ത്ഥനകള്‍
സന്ധ്യകളേയും മുഖരിതമാക്കി...

ഉറിയിലേ മീന്‍ കറിയും ചമ്മന്തിയും ഏത്തക്കാ മെഴുക്കുപുരട്ടിയും കൂട്ടിയൊരൂണും...

ചീവീടുകളും ഓവിലൂടെ വരും തവളകളും അവയെ പിടിക്കാന്‍ ഞാനും നിശാശലഭങ്ങളും മച്ചിലേ പല്ലിയും എല്ലാം കൂട്ടുകാര്‍ ...

ഒരിക്കലും വറ്റാത്ത സ്നേഹ നീരുറവയാം മുത്തശ്ശിയും എത്ര കേട്ടാലും മതിവരാത്ത കഥകളും

ഒരിക്കല്‍പ്പോലും പേടിച്ചുണരാത്ത രാവുകളും ചേര്‍ന്നോരെന്‍ ശൈശവം..ഒന്നുകൂ‍ടി ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ ......

15 comments:

വരവൂരാൻ said...

നന്നായിരിക്കുന്നു ഈ സ്മരണകൾ..ഓർത്തെടുത്തു ഞാനും ഈ വരികളിൽ തൂങ്ങി ഒരു ബാല്യകാലം

വിനുവേട്ടന്‍|vinuvettan said...

ഇനി ഒരിക്കലും ആ ബാല്യം തിരികെയെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

രഘുനാഥന്‍ said...

സ്മരണകള്‍ ...സ്മരണകള്‍ ....

ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

“”ചീവീടുകളും ഓവിലൂടെ വരും തവളകളും അവയെ പിടിക്കാന്‍ ഞാനും നിശാശലഭങ്ങ മച്ചിലേ പല്ലിയും എല്ലാം കൂട്ടുകാര്‍... “”

ഞാന്‍ എന്റെ ബാല്യം ഈയിടെയായി ഓര്‍ക്കാന്‍ തുടങ്ങീയിരിക്കുന്നു.
രണ്ട് മൂന്ന് ആഴ്ച മുന്‍പ് ഞാന്‍ എന്റെ 7 വയസ്സിലേക്ക് മടങ്ങിപ്പോയി

പാവപ്പെട്ടവന്‍ said...

സ്ഥിരം യാചകര്‍, വഴിപോക്കര്‍, മുറ്റത്തേ ചെന്തെങ്ങിലെ ഓന്തും കാക്കക്കുഞ്ഞും എനിക്കു ഹാ...പഥ്യം
സ്മരണകള്‍ ...സ്മരണകള്‍ ....

ആശംസകള്‍

അരുണ്‍ കായംകുളം said...

ഒരുവട്ടം കൂടിയാ..
:)
ആശംസകള്‍

Preeta said...

ശൈശവ സ്മരണകള്‍ അതി മനോഹരം. എല്ലാവര്ക്കും ഉണ്ടാകും ഓര്‍ക്കാന്‍ ഓരോ സ്മരണകള്‍. പല രീതിയില്‍ ആയിരിക്കും എന്ന് മാത്രം. എങ്കിലും സഹോദരി ഇത് വായിച്ചാല്‍ അറിയാതെ എല്ലാവരും പോകും ഒരു കുട്ടിക്കാലത്തേക്ക് തീര്‍ച്ച. ഈ തിരക്കിനിടയിലും ഇത്തിരി നേരം ആ പഴയ ഓര്‍മകളിലേക്ക് ഞാനും പോയി.

അരുണ്‍  said...

നന്നായിട്ടുണ്ട്...എന്നുമീ സ്മരണകള്‍ ഉണ്ടായിരിയ്കണം

പ്രജില്‍ ( അമന്‍ ) said...

ഓരോ ശിശുരോദനത്തിലും കേള്‍പ്പുഞാന്‍
ഒരു കോടി ഈശ്വര വിലാപം

Sureshkumar Punjhayil said...

Niramulla smaranakal...!

Manoharam, Ashamsakal...!!!

ജോയ്‌ പാലക്കല്‍ said...

നഷ്ടപ്പെട്ട ശൈശവത്തിന്റെ..
ബാല്യത്തിന്റെ...
അതിമനോഹരമായ ഒരു ചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസകള്‍!!

വിജയലക്ഷ്മി said...

baalyakaalam orikkalum namukku thirihukittillallo mole...nalla post..

സലാഹ് said...

കഴിഞ്ഞെങ്കില്

sojan said...

Hi,How r u ?"Vazhitharakal"Very..very..Nice,Thank u,By:Sojan.Mathew.(washington,DC.)

Pranavam Ravikumar a.k.a. Kochuravi said...

നന്നായിരിക്കുന്നു!

Followers