Monday, November 24, 2008

പാഠം ഒന്ന്

പോകുമോ ഞാനും

പോകുമോ ഞാ‍നും ഈ ലോക സാഹിത്യമാം
മഹാ സമുദ്രത്തിനൊരിറ്റു
വെള്ളം പോലുമേകിടാതേ…

എന്‍‌ പ്രിയ ഭാഷയാം മലയാളത്തിനൊരു
കുഞ്ഞു മഞ്ഞു തുള്ളി
പോലുമേ നല്‍‌കിടാതേ…

രാത്രിത‌ന്‍‌‌‌ സ്വഛതയില്‍‌‌ ഊറിടും വാക്കുകള്‍‌
പോലും പുലരിതന്‍‌ ഉണര്‍‌വില്‍‌ മറയുന്നൂ
മറവിതന്‍‌ നിഘൂഢതയില്‍‌

എന്തേ നീ ഉറങ്ങാത്തതെന്തെന്നു ചൊല്ലും
പ്രിയജനങ്ങളും കാര്യമറിഞ്ഞാലോ
ബുദ്ധി ഭ്രമമോയെന്നു വേവേലാതിയും!

അപൂ‌ര്‍‌ണമാം വാക്കുകള്‍‌ തുണ്ടു കടലാസില്‍‌
കോറിയിട്ടാലനുഭവിക്കും ആത്മസംത്രൃപ്തി
അവാച്യമെന്നു ഞാന്‍‌ സമര്‍‌ഥിക്കാം

ത‌ന്‍‌ പൈതങ്ങള്‍‌ തന്‍‌ കുസൃതിയാര്‍‌ന്ന
പാല്‍‌ പുഞ്ചിരി എന്‍‌ മനസ്സില്‍‌ ചുരത്തും
സ്നേഹത്തിന്നാഴം എങ്ങിനേ ഞാന്‍‌ അറിയിപ്പൂ!

വൃദ്ധ ജനങ്ങളും ആതുര വൈകല്യ
മാര്‍ന്നവരും ഹൃത്തില്‍‌ കോറുന്ന ഗദ്ഗദം
മറക്കാന്‍ മനസ്സിന്‍‌ തിരശ്ശീല പോര

പ്രകൃതി മാടി വിളിക്കുന്നൂ എന്തേ ഞങ്ങളേ
പകര്‍ത്താത്തൂ, വെണ്മയാം മെഘത്തുണ്ടും
തലയാട്ടും തൈ വൃക്ഷങ്ങളും

ഘനമേറും വാക്കുകള്‍ വേണ്ട, പുതിയ
മാനങ്ങള്‍ പരതേണ്ട, ലളിതമാം
ചിന്തകളല്ലോ മനസ്സിന്നു സുഖപ്രദം

ധിഷണയോ പാരമ്പര്യമോ ഒന്നുമേ മുതല്‍‌ക്കൂട്ടാതേ
വികലമാം മനസ്സിന്‍ തുടിപ്പുകള്‍
വെളിച്ചം തേടുന്നുവോ ?


എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍‌

7 comments:

Unknown said...

Sunithaunty....I never knew that u write...!!!
Keep going..... :-)

ബഷീർ said...

സ്വാഗതം :)

ഇഷ്ടമായി ഈ വരികള്‍
ഇനിയും എഴുതൂ മലയാളത്തില്‍ :)

OT
അച്ചരതെറ്റുകള്‍ സ്രദ്ധിക്കുമല്ലോ !

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാം... ആശംസകള്‍ ....

Palaparambian said...

Ullinnullil oru kalaakariyundennu ithuvare arinjirunnilla, ezhuthiyezhuthi theliyanam, good luck

ഉപാസന || Upasana said...

Good Lines
:-)
Upasana

Harmonies said...

കമന്റുകള്‍ എഴുതിയ എല്ലാവര്‍ക്കും ഹ്രുദയം നിറഞ്ഞ നന്ദി. തുടര്‍ന്നെഴുതാന്‍ പരിശ്രമിക്കട്ടേ....

സസ്നേഹം
സുനിത

അഫ്‌സല്‍ said...

മലയാള ഭാഷതന്‍ മാദക സൗന്ദര്യം
കടലാസുകളില്‍ ഇനിയും വിരിയട്ടെ
ഇനിയും എഴുതുക.........

Followers