കലാലയ സ്മരണകള്‍
ഒരു തുടി കൊട്ടിന്റെ താളത്തില്‍ നമ്മള്‍
മതി മറന്നാടിയ നാളുകള്‍ ഓര്‍ക്കവേ
ഒരു മാത്ര കൂടിയൊന്നൊരുമിച്ചു കൂടുവാന്‍
ഇന്നെനിക്കുണ്ടൊരു മോഹം
ഒരേ താളത്തിലൊരു രാഗത്തില്‍ നാം
ഒന്നായ് പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നു ഞാന്‍
കയ്യുകള്‍ കോര്‍ത്തു നാം നടന്നോരാ
കായലോരങ്ങളും പാതയോരങ്ങളും
സ്നേഹ വസന്തങ്ങള്‍ ശിശിരങ്ങളും
ഹേമന്തങ്ങളും ഒടുവില്‍ ഗ്രീഷ്മവുമായി
തീര്‍ഥ യാത്രകളും പൊട്ടിച്ചിരികളും
സൗഹൃദ പാരകളും പിന്നെ പലതും
പുഞ്ചിരിയോടോര്‍ക്കുന്നു ഞാന്‍
ഇന്നവയെല്ലാം ഒരിക്കല്‍ക്കൂടി
മറക്കില്ലവയെന്നുമെന്‍ സിരകളില്‍ രക്തം
ചുവപ്പാണെന്നാ നാള്‍ വരെ
കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം
കാണുന്നൂ മനക്കാമ്പില്‍ വീണ്ടും
നമ്മളെയൊക്കെ വിദൂരതയില്‍
തിരികെ വരില്ലാനാളുകളെന്നാലും
മോഹിക്കുന്നൂ ഞാനവക്കായ് വൃഥാ.........
എഴുതിയത്:
സുനിത ജിജൊ ഫ്ലവര്‍ഹില്‍
ഒരു തുടി കൊട്ടിന്റെ താളത്തില്‍ നമ്മള്‍
മതി മറന്നാടിയ നാളുകള്‍ ഓര്‍ക്കവേ
ഒരു മാത്ര കൂടിയൊന്നൊരുമിച്ചു കൂടുവാന്‍
ഇന്നെനിക്കുണ്ടൊരു മോഹം
ഒരേ താളത്തിലൊരു രാഗത്തില്‍ നാം
ഒന്നായ് പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നു ഞാന്‍
കയ്യുകള്‍ കോര്‍ത്തു നാം നടന്നോരാ
കായലോരങ്ങളും പാതയോരങ്ങളും
സ്നേഹ വസന്തങ്ങള്‍ ശിശിരങ്ങളും
ഹേമന്തങ്ങളും ഒടുവില്‍ ഗ്രീഷ്മവുമായി
തീര്‍ഥ യാത്രകളും പൊട്ടിച്ചിരികളും
സൗഹൃദ പാരകളും പിന്നെ പലതും
പുഞ്ചിരിയോടോര്‍ക്കുന്നു ഞാന്‍
ഇന്നവയെല്ലാം ഒരിക്കല്‍ക്കൂടി
മറക്കില്ലവയെന്നുമെന്‍ സിരകളില്‍ രക്തം
ചുവപ്പാണെന്നാ നാള്‍ വരെ
കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം
കാണുന്നൂ മനക്കാമ്പില്‍ വീണ്ടും
നമ്മളെയൊക്കെ വിദൂരതയില്‍
തിരികെ വരില്ലാനാളുകളെന്നാലും
മോഹിക്കുന്നൂ ഞാനവക്കായ് വൃഥാ.........
എഴുതിയത്:
സുനിത ജിജൊ ഫ്ലവര്‍ഹില്‍