വെണ്ണപോലുരുകും മനം...
വെണ്‍പ്രഭാവം ജ്വലിക്കും മുഖം...
വിശ്വശാന്തിക്കാത്മാവു ബലി നല്‍കി...
വാഴ്കെ വാണൊരു മഹാ പുരോഹിതാ...
വാക്കുകള്‍ക്കതീതമാം തീരാനഷ്ടമാം
ദേഹവിയോഗമാം വാര്‍ത്ത ശ്രവിക്കവേ...
ഓര്‍ത്തുപോയെന്നുള്ളം പണ്ടെന്നൊരിക്കല്‍
ബാവതന്‍ ദര്‍ശനം സാക്ഷീകരിച്ച നാള്‍...
മഞ്ഞക്കൊടിയുമായ് മഞ്ഞയുടുപ്പിട്ട്..
ഹംസരഥത്തിന്നായ് കാത്തുനിന്നനാള്‍
നേര്‍ക്കുനേര്‍ അന്നതാ പാല്‍പുന്ചിരിയുമായ്
ബാവതന്‍ ആശിസ്സു മേല്‍പതിച്ചു...
ഐക്യപ്രേമിയാം സമാധാനകാംക്ഷിയാം
വാല്‍സല്യ ചൂഡാമണിയാം പ്രിയപിതാവേ..
വിണ്ണിന്‍മക്കളോടൊത്തൊരുമിച്ചഹോ
ഞങ്ങള്‍ക്കുവേണ്ടിയങ്ങപേക്ഷിച്ചാലും...
ശ്രേഷ്ഠമാം ശക്തിയാം അങ്ങുതന്‍ വാഴ്വുകള്‍
മാറ്റൊലികൊള്ളട്ടീപ്പാരിലെങ്ങുമെന്നാളും
സാധുസ്നേഹം പരിത്യാഗം സല്‍ഗുണാം
തത്പ്രവര്‍ത്തികള്‍ നമ്മെ എന്നെന്നും നടത്തട്ടേ...
സുനിത ജിജോ ഫ്ളവര്ഹില്‍,
ഡെലവേര്‍, യു.എസ്.എ