ശൈശവ കാലമാം ജീവന് തന് തിലകം
ആത്മ മിഴിവേകും വിസ്മയങ്ങളേകും ഘട്ടം
ജീവ സ്പന്ദനം നിലയ്ക്കും വരേയ്ക്കും
തേജസ്സേറും സ്മരണകളേകും കാലം
വിശാലമാം പള്ളിമുറ്റത്തോടിക്കളിച്ചും
വെണ്മയെഴും അമ്മച്ചിമാരോടു പുന്നാരം ചൊല്ലിയും
ഭയാനകമാം കതിന പൊട്ടിക്കും പെരുന്നാളു കണ്ടും
വിശന്നു പൊരിഞ്ഞാസ്വദിച്ചു നേര്‍ച്ച ഭക്ഷിച്ചും
നീളന്‍ പഞ്ഞിത്താടിയും സ്നേഹം വഴിയും മിഴികളുമായ്
ചേര്‍ത്തു പിടിച്ചു തലോടും പാതിരികളും
കുരിശിന് തൊട്ടിയും പുല്ലിടതൂര്ന്ന സെമിത്തേരിയും
പള്ളിമണികളും നാഴികമണി ഗോപുരങ്ങളും
ബഹുദൂരം താണ്ടും പ്രദക്ഷിണ ഘോഷങ്ങളും
ചെണ്ടവാദ്യങ്ങളും ബാന്റും സ്തോത്രഗീതങ്ങളും
കാതങ്ങളോളം മുഴങ്ങും കൂട്ടമണിയും
എന്തിലും ഫലിതം കാണും കപ്യാരു ചേട്ടനും
കപട ഗൗരവം ഭാവിക്കും കാരണവര്മാരും
കാര്യസ്ഥ പ്രമാണികളാം കരക്കാരും
പൊടിമീശ വച്ചു നടക്കും ഗായക സംഘങ്ങളും
കിളിനാദ കുതൂഹലമേകും തരുണീമണികളും
ക്രിസ്തുമസ് കാല കരോള്‍ സന്ദേശ വാഹകരും
പാതിരാ കുര്‍ബാന തന് പുതുമയും
വലിയ നോമ്പിന്റെ യാതനകളും പിന്നെ
ഉയിര്‍പ്പു തിരുനാളിന്റെ മഹോന്മയും
കൊയ്ത്തു കാലം കള്ളകര്‍ക്കിടകം മഞ്ഞുമാസമെന്നുവേണ്ട
കാലഭേദമെന്യേ അചഞ്ചലമായ് നിലകൊള്ളും
അശരണര്ക്കാശ്വാസമേകും ജ്വാലയായ് നിവര്‍ത്തിക്കും
വിശ്വാസം പടുത്തുയിര്ത്തും പള്ളിമന്ദിരം
വാഴ്ക വാഴ്ക നീണാള്‍ വാഴ്ക നാളെകളെ പുല്ക
പുതു നാമ്പുകളെ പഠിപ്പിക്ക പഴമകളെ സൂക്ഷിക്ക
സത്യസംരക്ഷണാര്ഥം മൂല്യ നിര്‍വചനാര്‍ഥം
പ്രൌഢോജ്ജ്വലമായ് ശക്തിയായ് നിലകൊള്‍ക നീ......
എഴുതിയത്:
സുനിത ജിജൊ ഫ്ലവര്‍ഹില്‍
സുനിത ജിജൊ ഫ്ലവര്‍ഹില്‍