വഴിത്താരകള്‍

Tuesday, June 17, 2014

വിണ്ണിലേക്കൊരു യാത്രാമൊഴി



വെണ്ണപോലുരുകും  മനം...
വെണ്‍പ്രഭാവം ജ്വലിക്കും മുഖം...
വിശ്വശാന്തിക്കാത്മാവു ബലി നല്‍കി...
വാഴ്കെ വാണൊരു മഹാ പുരോഹിതാ...

വാക്കുകള്‍ക്കതീതമാം  തീരാനഷ്ടമാം
ദേഹവിയോഗമാം  വാര്‍ത്ത ശ്രവിക്കവേ...
ഓര്‍ത്തുപോയെന്നുള്ളം പണ്ടെന്നൊരിക്കല്‍
ബാവതന്‍ ദര്‍ശനം സാക്ഷീകരിച്ച നാള്‍...

മഞ്ഞക്കൊടിയുമായ് മഞ്ഞയുടുപ്പിട്ട്..
ഹംസരഥത്തിന്നായ് കാത്തുനിന്നനാള്‍
നേര്‍ക്കുനേര്‍  അന്നതാ പാല്‍പുന്ചിരിയുമായ്
ബാവതന്‍ ആശിസ്സു  മേല്‍പതിച്ചു...

ഐക്യപ്രേമിയാം  സമാധാനകാംക്ഷിയാം
വാല്‍സല്യ ചൂഡാമണിയാം പ്രിയപിതാവേ..
വിണ്ണിന്‍മക്കളോടൊത്തൊരുമിച്ചഹോ
ഞങ്ങള്‍ക്കുവേണ്ടിയങ്ങപേക്ഷിച്ചാലും...

ശ്രേഷ്ഠമാം  ശക്തിയാം അങ്ങുതന്‍ വാഴ്വുകള്‍
മാറ്റൊലികൊള്ളട്ടീപ്പാരിലെങ്ങുമെന്നാളും
സാധുസ്നേഹം പരിത്യാഗം സല്‍ഗുണാം
തത്പ്രവര്‍ത്തികള്‍  നമ്മെ എന്നെന്നും നടത്തട്ടേ...

സുനിത ജിജോ ഫ്ളവര്ഹില്‍,
ഡെലവേര്‍, യു.എസ്.എ

Tuesday, May 21, 2013

Acquiescence ye Divine!!! സമര്‍പ്പണം ഗുരോ…….





























As humble as one can be
Sufferings as a way of life
Passing along the trodden path
Goes a soul, the righteous servant

വിഘ്നമേതുമേ കൂസാതേ
പരിത്യാഗിയാം വിധേയന്‍ 
മാനവോന്നതിയ്ക്കാത്മാര്‍പ്പണം
ചെയ്തു താന്‍ മുന്നേറുന്നു

Our vices are his achings
Burdened with our torments
Discipline is his motto
Clear and Square, his eyes

ലോകപാലനം തന്‍ നിയോഗം
യോഗക്ഷേമമുത്തമന്‍ വഴി
ധാതുക്കളേവമേ ത്യജിക്കയാം
ധീരനാം വിനയാന്വിതനാം ദാസന്‍

Ye shall flourish in judgments
Sane conquest, a way of life
Yet none notices the enigma
For he, the unassuming sufferer

നാള്‍കളേറേച്ചെന്നാലും
താവഴികള്‍ പൊലിഞ്ഞാലും
സത്യാര്‍ഥിതന്‍ പാതകളേവം
മുള്‍മുനകള്‍ നിറഞ്ഞു പോം

Time stood still, poised, yet
Yearns to ease the sufferings
Of the Begotten one’s servants
and then came many to trail..

സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും
മാറുമോ ഈ ഗതികള്‍, പൂവിരി
പാത പൂകുമോ സജ്ജനം? ഈറന്‍
തുടക്കുമോ ഈ മിഴികള്?

Let time tell, let races resolve
Let humility rule, let love win
Envy terminate, Money forsaken
Answers originate, Hatred dissolve

സാക്ഷാത്കാരമര്‍ഹിക്കും സ്വപ്നങ്ങള്‍
സമാധാനം കാംക്ഷിക്കും മണ്ണിടം 
ലോകനായകര്‍ തന്‍ മനോന്മനമാം
മഹദ്വചനങ്ങള്‍  നാം നിവര്‍ത്തിക്ക...


എഴുതിയത്,

സുനിത ജിജൊ ഫ്ലവര്‍ഹില്‍


Monday, May 14, 2012

ശൈശവകാല ആത്മീയ സ്മരണകള്‍





ശൈശവ കാലമാം ജീവന്‍ തന്‍ തിലകം
ആത്മ മിഴിവേകും വിസ്മയങ്ങളേകും ഘട്ടം
ജീവ സ്പന്ദനം നിലയ്ക്കും വരേയ്ക്കും
തേജസ്സേറും സ്മരണകളേകും കാലം

വിശാലമാം പള്ളിമുറ്റത്തോടിക്കളിച്ചും
വെണ്മയെഴും അമ്മച്ചിമാരോടു പുന്നാരം ചൊല്ലിയും
ഭയാനകമാം കതിന പൊട്ടിക്കും പെരുന്നാളു കണ്ടും
വിശന്നു പൊരിഞ്ഞാസ്വദിച്ചു നേര്‍ച്ച ഭക്ഷിച്ചും

നീളന്‍ പഞ്ഞിത്താടിയും സ്നേഹം വഴിയും മിഴികളുമായ്
ചേര്‍ത്തു പിടിച്ചു തലോടും പാതിരികളും
കുരിശിന്‍ തൊട്ടിയും പുല്ലിടതൂര്‍ന്ന സെമിത്തേരിയും
പള്ളിമണികളും നാഴികമണി ഗോപുരങ്ങളും

ബഹുദൂരം താണ്ടും പ്രദക്ഷിണ ഘോഷങ്ങളും
ചെണ്ടവാദ്യങ്ങളും ബാന്റും സ്തോത്രഗീതങ്ങളും
കാതങ്ങളോളം മുഴങ്ങും കൂട്ടമണിയും
എന്തിലും ഫലിതം കാണും കപ്യാരു ചേട്ടനും

കപട ഗൗരവം ഭാവിക്കും കാരണവര്‍മാരും
കാര്യസ്ഥ പ്രമാണികളാം കരക്കാരും
പൊടിമീശ വച്ചു നടക്കും ഗായക സംഘങ്ങളും
കിളിനാദ കുതൂഹലമേകും തരുണീമണികളും

ക്രിസ്തുമസ് കാല കരോള്‍ സന്ദേശ വാഹകരും
പാതിരാ കുര്‍ബാന തന്‍ പുതുമയും
വലിയ നോമ്പിന്റെ യാതനകളും പിന്നെ
ഉയിര്‍പ്പു തിരുനാളിന്റെ മഹോന്മയും

കൊയ്ത്തു കാലം കള്ളകര്‍ക്കിടകം മഞ്ഞുമാസമെന്നുവേണ്ട
കാലഭേദമെന്യേ അചഞ്ചലമായ് നിലകൊള്ളും
അശരണര്‍ക്കാശ്വാസമേകും ജ്വാലയായ് നിവര്‍ത്തിക്കും
വിശ്വാസം പടുത്തുയിര്‍ത്തും പള്ളിമന്ദിരം

വാഴ്ക വാഴ്ക നീണാള്‍ വാഴ്ക നാളെകളെ പുല്‍ക
പുതു നാമ്പുകളെ പഠിപ്പിക്ക പഴമകളെ സൂക്ഷിക്ക
സത്യസംരക്ഷണാര്‍ഥം മൂല്യ നിര്‍വചനാര്‍ഥം
പ്രൌഢോജ്ജ്വലമായ് ശക്തിയായ് നിലകൊള്‍ക നീ......

എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍

Wednesday, July 15, 2009












ശൈശവ സ്മരണകള്‍



ബാല്യത്തേക്കാളും കൌമാരത്തേക്കാളും മാധുര്യം വഴിയും മുത്തശ്ശിയോടൊത്തുള്ള ശൈശവ സ്മരണകള്‍ !!

പുലര്‍കാലേയുണരേണ്ട, ജനല്‍ തള്ളിത്തുറന്നുവരും രശ്മികളേ പുല്‍കി പുഞ്ചിരിക്കാം വൃഥാ സ്വപ്നം കാണാം..

പാല്‍ തണുത്തു പോകുമെന്നടുക്കളയില്‍ നിന്നു മുത്തശ്ശി, ഞാനോ കോഴിക്കുഞ്ഞുങ്ങളുടെ പിറകേ മുറ്റത്തേക്കും..

കോരിയെടുത്തു മുത്തശ്ശി പല്ലും തേപ്പിച്ചു പൂണ്ടടക്കം പിടിച്ചു
പ്രാതലും കഴിപ്പിച്ചന്ന്...

സ്നേഹിതര്‍ക്കോ പഞ്ഞമുണ്ടോ! ആക്രി, അരയത്തി, മലക്കറിക്കാര്‍
‍അലക്കു, കൃഷി, ഈയം പൂശുകാര്‍ !

സ്ഥിരം യാചകര്‍ , വഴിപോക്കര്‍ , മുറ്റത്തേ ചെന്തെങ്ങിലെ ഓന്തും കാക്കക്കുഞ്ഞും എനിക്കു ഹാ...പഥ്യം

ചീര, വെണ്ട, വഴുതന, പാവയ്ക്കകള്‍ തോട്ടത്തില്‍ , നുള്ളിയെടുക്കാന്‍ മുത്തശ്ശിയോടുള്ള മത്സരവും ഗംഭീരം!

ആ നറുനെയ്യും ചീരത്തോരനും കരിമീനും ചേര്‍ത്തുരുട്ടി വായില്‍ത്തരും മുത്തശ്ശീ,... അതിനു മധുരമാണ്.....

ഉച്ചയുറക്കം വരാത്തയെന്നേ ചേര്‍ത്തു പിടിച്ചു കിടത്തിയുറക്കാന്‍ പ്രത്യേക പ്രാഗത്ഭ്യം പ്രകടിപ്പിക്കും മുത്തശ്ശീ..

നീട്ടിയ കാലില്‍ക്കിടന്നു ചേക്കേറും പക്ഷികളും പഞ്ഞി മരവും വെണ്മേഘങ്ങളും കണ്ടു ഒരു സ്വപ്ന ജീവിയായ്ത്തീര്‍ന്നു ഞാനും!!

വിരിച്ച പായില്‍ പഴം പാട്ടും പള്ളി പാട്ടും നാട്ടു കഥകളുമായി മുത്തശ്ശി...ഇളം കാറ്റില്‍ കളിപ്പാട്ടങ്ങളുമായി ഞാനും!

അക്ഷരമറിയും മുന്‍പേ ഹൃദിസ്ഥമാക്കിയ പ്രാര്‍ത്ഥനകള്‍
സന്ധ്യകളേയും മുഖരിതമാക്കി...

ഉറിയിലേ മീന്‍ കറിയും ചമ്മന്തിയും ഏത്തക്കാ മെഴുക്കുപുരട്ടിയും കൂട്ടിയൊരൂണും...

ചീവീടുകളും ഓവിലൂടെ വരും തവളകളും അവയെ പിടിക്കാന്‍ ഞാനും നിശാശലഭങ്ങളും മച്ചിലേ പല്ലിയും എല്ലാം കൂട്ടുകാര്‍ ...

ഒരിക്കലും വറ്റാത്ത സ്നേഹ നീരുറവയാം മുത്തശ്ശിയും എത്ര കേട്ടാലും മതിവരാത്ത കഥകളും

ഒരിക്കല്‍പ്പോലും പേടിച്ചുണരാത്ത രാവുകളും ചേര്‍ന്നോരെന്‍ ശൈശവം..ഒന്നുകൂ‍ടി ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ ......

Saturday, January 31, 2009

എന്റെ എല്ലാ കലാലയ സുഹൃത്തുക്കള്‍ക്കും വേണ്ടി ഇതു സമര്‍‌പ്പിക്കുന്നു......










കലാലയ സ്മരണകള്‍‌

ഒരു തുടി കൊട്ടിന്റെ താളത്തില്‍‌ നമ്മള്‍
മതി മറന്നാടിയ നാളുകള്‍‌ ഓര്‍‌ക്കവേ

ഒരു മാത്ര കൂടിയൊന്നൊരുമിച്ചു കൂടുവാന്‍‌
ഇന്നെനിക്കുണ്ടൊരു മോഹം

ഒരേ താളത്തിലൊരു രാഗത്തില്‍‌ നാം
ഒന്നായ് പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നു ഞാന്‍‌

കയ്യുകള്‍‌ കോര്‍‌ത്തു നാം നടന്നോരാ
കായലോരങ്ങളും പാതയോരങ്ങളും

സ്നേഹ വസന്തങ്ങള്‍ ശിശിരങ്ങളും
ഹേമന്തങ്ങളും ഒടുവില്‍ ഗ്രീഷ്മവുമായി

തീര്‍ഥ യാത്രകളും പൊട്ടിച്ചിരികളും
സൗഹൃദ പാരകളും പിന്നെ പലതും

പുഞ്ചിരിയോടോര്‍‌ക്കുന്നു ഞാന്‍‌
ഇന്നവയെല്ലാം ഒരിക്കല്‍ക്കൂടി

മറക്കില്ലവയെന്നുമെന്‍ സിരകളില്‍ രക്തം
ചുവപ്പാണെന്നാ നാള്‍‌ വരെ

കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം

കാണുന്നൂ മനക്കാമ്പില്‍‌ വീണ്ടും
നമ്മളെയൊക്കെ വിദൂരതയില്‍

തിരികെ വരില്ലാനാളുകളെന്നാലും
മോഹിക്കുന്നൂ ഞാനവക്കായ് വൃഥാ.........


എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍

Wednesday, November 26, 2008

താങ്ക്സ് ഗിവിങ്

താങ്ക്സ് ഗിവിങ് എന്നു വച്ചാല്‍ അമേരിക്കയില്‍ കുടുംബാംഗങ്ങ്ളും പരിചയക്കാരും തമ്മില്‍ സ്നേഹബഹുമാനങ്ങള്‍ പങ്കു വയ്ക്കുന്ന ദിവസം. ടര്‍ക്കി കോ‍ഴിയാണു മുഖ്യ വിഭവം. എന്റെ ഒമ്പതുവയസ്സുകാരി എഴുതിയ കഥ വായിക്കൂ

The Best Thanksgiving Ever!!!


Boom! Crash! Vroom! Vroom! We were at ShopRite, a local department store. Now, I know that’s not very exciting. Well, we were here to buy turkey! We ran past the seafood section. P.U.! I don’t like the smell of raw fish. Oh well, that’s the quickest way to the turkey. Oh, thank goodness, the meat section! We found the big bin where the ol’ turkey was and my dad was picking almost every turkey up. At last, he picked up the one he needed! We almost went through every aisle until the canned foods section came. Man, we bought so much gravy! And of course, the stuffing! We almost went to the checkout counter when we forgot the chicken broth for the mashed potatoes. See, we use chicken broth instead of water to add flavor to our mashed potatoes. So we went back to the canned section and found, Swanson Chicken Broth (recycled). Or I think it’s recycled. We went back to a checkout counter but not the same one. Otherwise she’ll think we’re crazy. We bought everything, zoomed into the car and home we went.
Vroom! Vroom! We’re home! We waited for days and days for Thanksgiving day, and it finally came! We woke up extra early, because turkey takes a long time to bake. Then I remembered, the guests are coming at 6:00 p.m. We all rushed downstairs and unwrapped the turkey, well not exactly everybody, just Mom and Dad. Mom went back upstairs to wake us up. Mmmmmm…Uhhhh…5 more minutes, Mummy. “Okay,” she sighed. We know that trick always works. It turned out to be…let’s say… 30 minutes. My mom just remembered us upstairs in bed, so she went back on the fifteen steps and told my sister and I to wake up. So, I woke up and stared at the mirror in front of my bed, as usual, then I remembered to brush my teeth. I went downstairs, barely combing my hair. When I went downstairs, my dad exclaimed, “Go back upstairs and comb your hair properly.” My sister agreed. See, she is a hair freak. She would give anything in the world that she has for anything a hair stylist would have. I’m the exact opposite. I sometimes take good care of my hair, but most of the time, not at all. Especially at home, and every time I go downstairs, I hear, “Go upstairs and comb your hair.”
Now, back to the story. I went back upstairs and combed my hair. Then I went back downstairs and ate my breakfast. Mmmmm…bacon. I ate all of the bacon and went to look at the marvelous, wonderful, beautiful turkey. I went a little bit farther in the kitchen to help my mom cook. After a while, I went to see what my dad was doing. My dad saw my sister reading and laughing at the events in the book. “This is not the time to read, Fiona, you have work to get done right now, so go and help your mom cook,” he said. And finally the time came as we all watched as my Dad put the stuffing in, tied the strings around the turkey, bla bla bla, and into the oven it goes! Well, at least that’s what I thought so. Then my mom took some bacon out and we wrapped the whole thing with bacon. It was 2:00 p.m. now, and I couldn’t wait to have guests over, but we only had 3 hours and 30 minutes left. “Hurry, hurry, hurry,” my dad said, “we can’t wait all day!” A few hours passed, and it became 5:30. Then the oven started beeping; “Beep! Beep!” it went. We all rushed to the oven and watched as my mom and dad took the turkey out from the oven. The turkey was goldish-brownish covered with pink, juicy bacon. Man, it looked reallllllllly yummy. It made my tummy rumble really hard. Then we started placing all the items in the dining room. My sister had to find spoons, forks, and knives while I had to fill cups up with water. We just finished putting all the things on the table…until….Ding dong! “Guests?” I asked. Then another….Ding dong!....and another…Ding dong! Until all the guests came. I played with my family and friends until it was time to eat we went to the table and I zoomed into the oh, so lovely chair. My dad sat at the head of the table but I forgot who sat at the foot. But it wasn’t me, though. I don’t really like the foot of the table, but don’t ask me why. My dad cut the turkey with the bacon and I got my piece. I got all the food I wanted and dove in. Then we laughed and talked and I played games with my family and friends once more.
All along I was trying to tell you that it was the best Thanksgiving ever!




The End

Followers